COVID 19Latest NewsKeralaNews

കോവിഡ് ബാധിതർ കുത്തനെ ഉയരുന്നു; കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കോഴിക്കോട്

കോഴിക്കോട് : സമ്പർക്ക കേസുകളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ കൂടുതൽ കേസുകളുണ്ടായ ഭാഗങ്ങളിൽ 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കോർപറേഷൻ പരിധിയിൽ 11 കേസുകളുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്ക കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത വില്യാപ്പള്ളിയിൽ 12 ഉം നദാപുരം ആറും വടകര നഗരസഭാ പരിധിയിലും പുതുപ്പാടിയിലും മുന്ന് വീതവും മണിയും രണ്ടും ചങ്ങരോത്ത്, ചെക്യാട്, തുണേരി, ഏറാമല ഓരോ കേസുകളുമാണുള്ളത്.

പത്ത് കണ്ടെയ്മെന്റ് സോണുകളാണ് ജില്ലയിലുള്ളത്. ഇന്നലെ മാത്രം പുതുതായി മൂന്ന് കണ്ടെയ്മെൻറ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷനിലെ പൂളക്കടവ്, പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ പാലാഴി ഈസ്റ്റ് വളയം പഞ്ചായത്തിലെ വണ്ണാർക്കണ്ടി, ചെക്കോറ്റ, മണിയാല, വളയം ടൗൺ വാർഡുകളിലും വില്യാപ്പളളി, പെരുമണ്ണ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പെരുവയൽ പഞ്ചായത്തിലെ പുവാട്ട് പറമ്പ് , കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ ഹോട്ടലുകളും കണ്ടെയ്മെന്റ് സോണുകളിലാണ്.

നിലവിൽ എല്ലാ ഞായറാഴ്ച്ചകളിലും ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ട്. കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങൾ അടച്ചിടുന്ന കാര്യങ്ങൾ ഉൾപ്പെടെ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button