മാവേലിക്കര: സുഭാഷ് വാസു അറസ്റ്റിൽ, മൈക്രോ ഫിനാൻസ് കേസിൽ ആണ് സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി സുഭാഷ് വാസുവിനെ വിട്ടയക്കുകയും ചെയ്തു. സുഭാഷ് വാസുവിനെതിരെ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. എസ്എൻഡിപിയുടെ മാവേലിക്കര ഓഫീസിൽ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പൊലീസിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ട്.
സ്വപ്നാ സുരേഷിന്റെ സ്വത്തുക്കൾ ആരെയും അമ്പരപ്പിക്കുന്നത് , ലോക്കറുകളില്‍ കുമിഞ്ഞ് സ്വര്‍ണവും പണവും
മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ്, പ്രീ മാര്യേജ് കൗൺസലിങ്, സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങിയവയിൽ നിന്നു 11 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാരോപിച്ചാണു കേസ്. എസ്എൻഡിപി യോഗത്തിന്റെ ഭരണഘടനയനുസരിച്ചാണു പ്രവർത്തിച്ചതെന്നും കേസ് നിയമപരമല്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.
Post Your Comments