Latest NewsCinemaBollywoodEntertainment

ബോളിവുഡില്‍ അഭിനയിച്ച മലയാളത്തിലെ നടിമാര്‍.

മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.

ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായാണ് താരങ്ങള്‍ കരുതുന്നത്. പ്രത്യേകിച്ച്‌ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് ഒരു സ്വപ്നലോകം തന്നെയാണ്. അത്തരത്തില്‍ തിളങ്ങിയ മലയാളി താരങ്ങളും വിരളമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലന്‍, അസിന്‍, പാര്‍വതി തിരുവോത്ത്, മാളവിക, നിത്യ മേനോന്‍, പേളി മാണി, അമലാപോള്‍ തുടങ്ങിയവര്‍. വിദ്യ ബാലന്‍ മലയാളത്തില്‍ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിന്‍ മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. പാര്‍വതി ബോളിവുഡില്‍ സാന്നിധ്യം അറിയിക്കുകയും അമലാപോളും നിത്യമേനോനും മാളവികയും ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്.

വിദ്യ ബാലന്‍
1995ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് വിദ്യ ബാലന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ ആദ്യമായി അഭിനയിച്ചത് 2003ല്‍ പുറത്തിറങ്ങിയ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. ‘പരിനീത’ എന്ന ഹിന്ദി സിനിമയില്‍ തുടങ്ങി ‘ഹമാരി അധൂരി കഹാനി’ വരെ എത്തി നില്‍ക്കുന്നു വിദ്യാ ബാലന്‍ എന്ന പാലക്കാട് കാരിയുടെ സിനിമാ ജീവിതം. ഡിജികേബിള്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പി.ആര്‍ ബാലന്റെയും സരസ്വതിയുടേയും മകളാണ് വിദ്യാ ബാലന്‍. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹേ മുന്നാഭായി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഗുരു, ഏകലവ്യ, ഹേ ബേബി, പാ, ദി ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

അസിന്‍

കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന് ബോളിവുഡ് നടിയായി മാറിയ നായികയാണ് അസിന്‍. മലയാളത്തില്‍ നിന്നും തെലുങ്കിലേക്കും അവിടെന്ന് തമിഴിലേക്കും പിന്നീട് ബോളിവുഡിലും തിളങ്ങി.തമിഴിലെ തിരക്കേറിയ നായികയായി നില്‍ക്കുമ്ബോഴാണ് ഗജിനിയുടെ ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അസിന്‍ ചേക്കേറുന്നത്. പിന്നീട് സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, അജയ് ദേവ്ഗണ്‍, തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെ 2001 ലാണ് അസിന്‍ ആദ്യമായി സിനിമയിലെത്തുന്നത്. 2003ല്‍ തെലുങ്കിലും അസിന്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഗജ്നി, ഹൗസ് ഫുള്‍, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രേക്ഷകരുടെ മനംകവര്‍ന്നു. 2015ല്‍ ഓള്‍ ഈസ് വെല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി അസിന്‍ അഭിനയിച്ചത്. 2016ല്‍ വിവാഹിതയായ ശേഷം മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം സിനിമ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുംബൈയിലാണ് താമസം.

നിത്യാ മേനന്‍

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച്‌ (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനന്‍ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കില്‍ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. സംവിധായകന്‍ കെ. പി. കുമാരന്‍ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ച നിത്യ 2019 ഓഗസ്റ്റില്‍ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. കോളാമ്ബിയാണ് നിത്യയുടെ അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. സൈക്കോ എന്ന തമിഴ് ചിത്രവും പുറത്തിറങ്ങാനുണ്ട്. ജയലളിതയുടെ ജീവചരിത്രസിനിമയില്‍ ജയയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

മാളവിക

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകള്‍. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സിലൂടെയാണ് മാളവിക ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പര്‍വതി തിരുവോത്ത്
2006 ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന മലയാള ചിത്രത്തില്‍ സഹതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പര്‍വതി മലയാളം, തമിഴ് എന്നീ തെന്നിന്ത്യന്‍ ഭാഷകളും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ഈ അഭിനേത്രി. തനുജ ചന്ദ്ര സംവിധാനം ചെയ്ത ‘ഖരീബ് ഖരീബ് സിംഗിള്‍’ എന്ന ആദ്യ ഹിന്ദി ചിത്രത്തില്‍ മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന്‍ എന്ന കഥാപാത്രമായി പാര്‍വതി എത്തിയപ്പോള്‍ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇര്‍ഫാന്‍ വേഷമിട്ടത്.

പേളി മാണി

പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഷേക് ബച്ചനാണ് നായകനായി എത്തുന്നത്. ലുഡോ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പം രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങി വമ്ബന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ‘ദ ലാസ്റ്റ് സപ്പര്‍’ എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്.

അമല പോള്‍

മലയാളം, തെലുങ്ക്, കന്നട, തമിഴ്, തുടങ്ങിയ നിരവധി ഭാഷകളില്‍ ധാരാളം സിനിമകളില്‍ അഭിനയിച്ച താരമാണ് മലയാളിയായ അമലാപോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് അമലാപോളിന്റെ ബോളിവുഡ് അരങ്ങേറ്റം. അര്‍ജുന്‍ രാംപാലിന്റെ നായികയാണ് അമല എത്തുന്നത്. മഹേഷ് ഭട്ട്, ഗ്ലാമര്‍ താരമായിരുന്ന പര്‍വീണ്‍ ബാബിയെക്കുറിച്ച്‌ ഒരുക്കുന്ന വെബ് സീരിസിലും അമലാപോള്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button