കര്‍ണാടക: ലോകത്താകെ ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് 19. ലോകത്തിന്റെ വിവിധ കോണുകളിലെ ശാസ്ത്രവിദഗ്ദ്ധരും ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതേസമയം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. അതേസമയം കോവിഡ് രോഗമുക്തരായി എത്തുന്നവരെ പലരും അകറ്റി നിര്‍ത്തുന്നത് പലപ്പോഴും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലരും കോവിഡ് മുക്തരായി ജോലിയിലും പ്രവേശിച്ചിരുന്നെങ്കിലും അവിടെയും പലര്‍ക്കും പലരെയും അകറ്റി നിര്‍ത്തുന്നതും റിപ്പോര്‍ട്ട് വന്നിരുന്നു.
ഇപ്പോള്‍ ഇതാ അത്തരത്തില്‍ അകറ്റി നിര്‍ത്തിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക. കോവിഡ് ബാധിച്ച് ചികിത്സയില്‍ പോയ കോടതി ജീവനക്കാരിയായ മേരി ജോസഫൈന്‍ രോഗമുക്തയായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ റോസാപ്പൂ നല്‍കിയാണ് ഇവരെ ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ചീഫ് ജസ്റ്റിസിന്റെ ഈ പ്രവര്‍ത്തനകത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments