Latest NewsKeralaNews

മമത ബാനര്‍ജിക്കെതിരേ അമിത് ഷായ്ക്ക് പരാതി നൽകി ബംഗാൾ ഗവർണർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍. ബംഗാള്‍ സര്‍ക്കാര്‍ കോവിഡ് 19 പ്രതിസന്ധിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ആരോഗ്യ സൗകര്യങ്ങള്‍ വളരെ കുറവാണെന്നും മരണങ്ങളും പോസിറ്റീവ് കേസുകളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ ജനം വളരെയേറെ ആശങ്കാകുലരാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് മമതക്കെതിരെ ഗവര്‍ണര്‍ പരാതിപ്പെട്ടത്.

Read also: സ​മ്പ​ർ​ക്കവും സ​മൂ​ഹ​വ്യാ​പ​നവും; സംസ്ഥാനത്തെ അ​ഞ്ച്​ ജി​ല്ല​ക​ളിലെ പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും ‘പ്ലാ​ൻ ബി’​യി​ലേ​ക്ക്​ മാ​റ്റു​ന്നു

ക്രമസമാധാന സ്ഥിതിഗതികള്‍ ആശങ്കാജനകവും അപകടകരമാംവിധം വഷളായിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന തകര്‍ച്ച, അംപന്‍ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് ദുരിതാശ്വാസ വിതരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു തുടങ്ങിയവയും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വാർത്താക്കുറിപ്പിലും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button