CinemaMollywoodLatest NewsNews

നടി അനുപമ പരമേശ്വരന്‍ വിവാഹിതയാകുന്നു.! വരന്‍ യുവ സംവിധായകന്‍ ?

ഇപ്പോഴിതാ അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ് ചര്‍ച്ച വിഷയമാകുന്നത്

ചില സിനിമകള്‍ നമ്മള്‍ മറന്നാലും ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആ കഥാപാത്രങ്ങളെ നമുക്ക് മറക്കാന്‍ കഴിയാറില്ല. എന്നാല്‍ ആസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ട്ടിച്ച സിനിമയിലൂടെ തന്നെ വെള്ളിത്തിരയിലെത്താന്‍ സാധിക്കുക എന്നത് വലിയ നേട്ടം തന്നെയാണ്. പ്രേമം എന്ന സൂപ്പര്‍ റൊമാന്റിക് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം തിളങ്ങി. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് നടി.

ഇപ്പോഴിതാ അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ് ചര്‍ച്ച വിഷയമാകുന്നത്. താരത്തിന്റെ ബയോയിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ഇത് നല്‍കുന്ന സൂചന. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ അനുപമയോ വീട്ടുകാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംവിധായകനും നിര്‍മ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ ഇതുവരെ ഗോസിപ്പ് കോളങ്ങളില്‍ പോലും ഇരുവരുടെയും പേരുകള്‍ വന്നിരുന്നില്ല. ചിരജീവ് എന്ന് പേരുള്ള ട്വിറ്റര്‍ പേജില്‍ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇയാള്‍ നടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. മുന്‍പ് തനിക്ക് ഹൈദെരാബാദിനോട് തനിക്ക് പ്രത്യേക ഇഷ്ട്ടമുണ്ടെന്നും കാരണം പിന്നീട് പറയാമെന്നും അനുപമ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണോ ഹൈദെരാബാദിനോട് പ്രത്യേക ഇഷ്ട്ടമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button