തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 274 പേര്‍ രോഗമുക്തി നേടി. ഒരു മരണവും സ്ഥിരീകരിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എറണാകുളത്തു 18 കന്യാസ്ത്രീകള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയയാണ് മരിച്ചത്. 72 വയസായിരുന്നു.
തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്.
- കേസുകള്‍ പോസിറ്റീവായവര്‍:
തിരുവനന്തപുരം – 151
കൊല്ലം – 85
എറണാകുളം – 80
മലപ്പുറം – 61
കണ്ണൂര്‍ – 57
പാലക്കാട് – 46
ആലപ്പുഴ – 46
കാസര്‍കോട് – 40
പത്തനംതിട്ട – 40
കോഴിക്കോട് – 39
കോട്ടയം – 39
തൃശ്ശൂര്‍ – 19
വയനാട് – 17
- കേസുകള്‍ നെഗറ്റീവായവര്‍:
തിരുവനന്തപുരം 11,
കൊല്ലം 11
ആലപ്പുഴ 70
കോട്ടയം 10
ഇടുക്കി 5
എറണാകുളം 7
തൃശ്ശൂര്‍ 6
പാലക്കാട് 39
Post Your Comments