മലയാള സിനിമയിലെ അമ്മ നടിയാണ് കവിയൂര്‍ പൊന്നമ്മ. അഭിനയ ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും താരത്തിന്റെ ദാമ്ബത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഭര്‍ത്താവ് മണിസ്വാമി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീര ഇഷ്ടമില്ലായിരുന്നുവെന്ന് താരം പറയുന്നു. അതിനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ”’ നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്‌നേഹിക്കാനേ അറിയൂ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഏതോ സംവിധായകന്‍ വിളിച്ചു ഒരു വില്ലത്തിയുടെ വേഷം ഉണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകര്‍ നിന്നെ അടിക്കും അതിന് ശേഷമേ എന്നെ അടിക്കുവെന്ന് ഞാന്‍ പറഞ്ഞു.”
”1965 ല്‍ ചെന്നൈയിലെ ഒരമ്ബലത്തില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. കുറച്ച് വര്‍ഷമേ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എന്നെ മര്‍ദ്ദിക്കുന്നത് മണിയന്‍പിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹത്തിന് എന്നെ സംശയമായിരുന്നു. ഞാനുമായി അകന്ന ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം.
ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ആലുവയിലെ എന്റെ വീട്ടില്‍ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് ഏഴ് വര്‍ഷമായി. ബ്രെയിന്‍ ട്യൂമറായിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാന്‍ അടുത്ത് ചെല്ലുമ്ബോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നി.” കവിയൂര്‍ പൊന്നമ്മ പറയുന്നു.
Post Your Comments