CinemaMollywoodLatest NewsNews

എഫ് .ഐ.ആർ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ നിർമ്മാതാവ് ആൽവിൻ ആന്റണി ഒളിവിൽ പോയി പനമ്പിളളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും അന്വേഷിച്ചെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല

ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ പിന്നീട് മൂന്ന് തവണ കൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

മലയാള ചലച്ചിത്ര രംഗത്ത് വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം. പ്രമുഖ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചെന്ന് യുവമോഡലും നടിയുമായ 22 കാരിയാണ് പരാതി നൽകിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി എന്നി സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ ആല്‍വിന്‍ ഒളിവില്‍ പോയെന്നാണ് പോലീസ് ഭാഷ്യം. പനമ്പിളളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് ആല്‍വിനെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

2019 ജനുവരിയിലാണ് ആദ്യം പീഡനത്തിന് ഇരയായതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് എറണാകുളം പനമ്പിളളി നഗറിലെ ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ പിന്നീട് മൂന്ന് തവണ കൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാനാകാതെയാണ് പരാതിയെന്നും യുയുവതി പറയുന്നു.

shortlink

Post Your Comments


Back to top button