മഞ്ജു വാര്യരെ തേടി മറ്റൊരു സൗഭാഗ്യം കൂടി! തമിഴിന് പിന്നാലെ കന്നഡയിലേക്കും ലേഡീ സൂപ്പര്‍സ്റ്റാര്‍

അസുരന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു തമിഴ് സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.

രണ്ടാം വരവില്‍ മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമടക്കം കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലായിരുന്നു. ഇതിനിടെ തമിഴിലേക്ക് കൂടി ചുവടുവെച്ചതോടെ വലിയൊരു വിജയം മഞ്ജുവിന്റെ പേരിലെത്തിയിരുന്നു. അസുരന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു തമിഴ് സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.

ധനുഷ് നായകനായിട്ടെത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയം നേടി. നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയില്‍ പച്ചയമ്മാള്‍ എന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു മഞ്ജു. പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം സാമ്ബത്തികമായിട്ടും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞതിനാല്‍ തമിഴ് അരങ്ങേറ്റം മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറിന് ഒട്ടും മോശമായില്ലെന്ന് വേണം പറയാന്‍.
ഇപ്പോഴിതാ തമിഴിന് പുറമേ കന്നഡത്തിലേക്ക് കൂടി മഞ്ജു അഭിനയിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കന്നഡ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലൂസ് മാട ഫെയിം യോേഗഷിനൊപ്പമായിരിക്കും മഞ്ജു വാര്യരുടെ കന്നഡ അരങ്ങേറ്റമെന്നാണ് അറിയുന്നത്.

അക്കട്ടക്കട്ട എന്നാണ് മഞ്ജു അഭിനയിക്കുന്നതായി പറയുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസ് മാട യോഗി എന്നാണ് കന്നഡത്തില്‍ യോഗേഷ് അറിയപ്പെടുന്നത്. യോഗേഷിന്റെ അമ്മ വേഷത്തിലായിരിക്കും മഞ്ജു അഭിനയിക്കുന്നതെന്നാണ് സൂചന. ഇതും ശക്തമായൊരു വേഷമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

യോഗേഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിടുന്നത്. അന്ന് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജുവിന് പുറമേ വമ്ബന്‍താരങ്ങള്‍ വേറെയും അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. കൊവിഡ് 19 കാരണം ലോക്ഡൗണ്‍ ആയതിനാല്‍ പുതിയ സിനിമകളുടെ കാര്യം പ്രതിസന്ധിയിലായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം മാറിയതിന് ശേഷം മഞ്ജുവിനെ നേരില്‍ കണ്ട് കഥ പറയാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ നാഗരാജ്. അതേ സമയം മഞ്ജുവോ നടിയുമായി അടുത്തവൃത്തങ്ങളോ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ എന്നീ സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജുവിന്‍്റേതായി വരാനുള്ളത്. മമ്മൂട്ടിയ്ക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെയും ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

Share
Leave a Comment