Latest NewsKeralaNews

റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം കുത്തിക്കൊലപ്പെടുത്തി : രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് അരമണിക്കൂര്‍

തൃക്കുന്നപ്പുഴ : റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം കുത്തിക്കൊന്നു. ചിങ്ങോലി നെടിയത്ത് ജയറാമാ (31)ണ് മരിച്ചത്. അരമണിക്കൂറാണ് യുവാവ് റോഡരുകില്‍ രക്തം വാര്‍ന്ന് കിടന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. കാര്‍ത്തികപ്പള്ളി – കായംകുളം റോഡില്‍ ചിങ്ങോലി അമ്പാടി മുക്കിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. അക്രമികള്‍ ജയറാമിനെ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇടതു കാലിനാണു കുത്തേറ്റത്.

read also : കാര്‍ ബോംബാക്രമണം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 85 ലേറെപ്പേര്‍ക്ക് പരിക്ക്

ഭീതി മൂലം നാട്ടുകാര്‍ അടുത്തില്ല. രക്തം വാര്‍ന്നു അര മണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനുരാജ് സ്വന്തം ഓട്ടോറിക്ഷയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയറാം അവിവാഹിതനാണ് . പ്രതികളെ കരീലക്കുളങ്ങര പൊലീസ് തിരിച്ചറിഞ്ഞതായാണു സൂചന. സംഭവം നടന്ന സ്ഥലവും ജയറാമിന്റെ വീടും തമ്മില്‍ ഒരു കിലോമീറ്റര്‍ അകലമുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button