കോട്ടയം : ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.
അതേസമയം ഏറ്റുമാനൂരിൽ വിലക്ക് ലംഘിച്ച് ചന്തയിൽ പ്രവേശിച്ച നാല് തൊഴിലാളികൾക്കെതിരെ കേസെടുത്തു. രോഗപ്പകര്‍ച്ച വ്യാപകമായതോടെയാണ് ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് അടച്ചത്. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. കോട്ടയത്ത് 239 രോഗികളാണ് ചികിത്സയിലുള്ളത്.
Post Your Comments