News

വധുവിനു കോവിഡ്: വരന്റെ പിതാവിനെതിരെ കേസ്

മാനന്തവാടി: വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍. ക്വാറന്റൈന്‍ ലംഘനത്തിന് വരന്റെ പിതാവിനെതിരെ കേസെടുക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു കോവിഡ്‌ രോഗം ബാധിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ വരന്റെ പിതാവ്‌ എടവക ഗ്രാമ പഞ്ചായത്ത്‌ സ്വദേശിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

മാനന്തവാടി സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ജൂലൈ 13നായിരുന്നു വിവാഹം. വിവാഹത്തിനുശേഷമാണ് വധുവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചത്‌.മൂന്ന്‌ വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പള്ളിയില്‍ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button