KeralaIndiaNews

കോവിഡൊന്നും കള്ളന്‍മാര്‍ക്ക് പ്രശ്‌നമല്ല : കണ്ടയിന്‍മെന്റ് സോണില്‍ മോഷണം : കോവിഡ് രോഗിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കള്ളന്‍മാര്‍ മടങ്ങിയത് ചപ്പാത്തിയും ഇറച്ചിക്കറിയും വെച്ച് കഴിച്ചതിനു ശേഷം

റാഞ്ചി: കോവിഡൊന്നും കള്ളന്‍മാര്‍ക്ക് പ്രശ്നമല്ല , കണ്ടയിന്‍മെന്റ് സോണില്‍ മോഷണം. കോവിഡ് രോഗിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കള്ളന്‍മാര്‍ മടങ്ങിയത് ചപ്പാത്തിയും ഇറച്ചിക്കറിയും വെച്ച് കഴിച്ചതിനു ശേഷം. ജാര്‍ഖണ്ഡിലെ ജംഷദ്പൂരിലാണ് ആരോഗ്യപ്രവര്‍ത്തകരേയും പൊലീസിനേയും ഞെട്ടിച്ച് കൊവിഡ് രോഗിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത് .അമ്പതിനായിരം രൂപയും സ്വര്‍ണവും മോഷണം പോയി.

Read also :പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രഹസ്യം

ചപ്പാത്തിയും മട്ടണ്‍ കറിയും ഉണ്ടാക്കി കഴിച്ചിട്ട് ശേഷമാണ് മോഷ്ടാക്കള്‍ പണവും സ്വര്‍ണവും അപഹരിച്ചത്. ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നാണ് സൂചന. സംഭവത്തില്‍ വീട്ടുടമസ്ഥന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷ്ടാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍ അത് കൊവിഡ് വ്യാപനത്തിനും കാരണമായേക്കാമെന്നതിനാല്‍ ഊര്‍ജിത അന്വേഷണത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button