കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയം ചങ്ങനാശ്ശേരി പുതിയ ക്ലസ്റ്ററായി. ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. ചങ്ങനാശ്ശേരി ചന്തയില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 20 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇവിടെ മാത്രം 24 പേരാണ് ഇതുവരെ രോഗബാധിതരായത്.
അതേസമയം കോട്ടയം ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 36 പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. കോട്ടയത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ജില്ലയില്‍ ഇതുവരെ 521 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 255 പേര്‍ രോഗമുക്തരായി. 266 പേരാണ് ചികിത്സയിലുള്ളത്.
പാല മുന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതോടെ മുന്‍സിപ്പാലിറ്റിയിലെ എഞ്ചിനിയറിംഗ് വിഭാഗം അടച്ചു. കോട്ടയം ചുങ്കത്ത് പത്ര ഏജന്റിനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.
Post Your Comments