KeralaLatest NewsIndia

വാരിയംകുന്നന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുമെന്നറിയിച്ച്‌ പിതൃബലി ദിനത്തില്‍ ബലിയിട്ട് അലി അക്ബര്‍

തിരുവനന്തപുരം: പിതൃബലി ദിനത്തില്‍ പൂര്‍വികര്‍ക്കും കുറെയേറെ ആത്മാക്കൾക്കും ബലിതര്‍പ്പണം നടത്തി സംവിധായകന്‍ അലി അക്ബര്‍. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. ഇന്ന് പിതൃ ബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍ ആണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അലി അക്ബര്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്ന് പിതൃ ബലി, നാം പറയാൻ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവർക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവൽ കൂടൽ, പിതൃക്കൾക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാൻ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നിൽക്കുമ്പോൾ ഇന്നലെകളെ കുറിച്ചൊരു ഓർമ്മ പുതുക്കലും നന്ദി പറയലും……

കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു… കുഴികളിൽ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു… അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ….
നല്ലത് വരട്ടെ പൂർവ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം.
കർമ്മത്തിൽ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി.

https://www.facebook.com/aliakbardirector/posts/10224474306431577

 

shortlink

Related Articles

Post Your Comments

Related Articles


Back to top button