കിഷന്‍ഗഞ്ച് • ഇന്ത്യക്കാര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് നേപ്പാള്‍ . ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
മൂന്ന് ഇന്ത്യാക്കാര്‍ക്ക് നേരേയാണ് നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തത്. കാലികളെ തിരഞ്ഞ് പോയ ആള്‍ക്കാണ് വെടിയേറ്റതെന്നാണ് സൂചന. വെടിവെപ്പില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിതേന്ദ്ര കുമാര്‍ സിങ്, അങ്കിത് കുമാര്‍ സിങ്, ഗുല്‍ഷന്‍ കുമാര്‍ സിങ് എന്നിവര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ജിതേന്ദ്ര കുമാര്‍ സിങ്ങിനാണ് വെടിയേറ്റതെന്നും പ്രദേശവാസികള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ പൊലീസിനോട് സംസാരിച്ചുവെന്നും കാര്യങ്ങള്‍ ഇപ്പോള്‍ സമാധാനപരമാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കിഷന്‍ഗഞ്ച് എസ്പി ആഷിഷ് കുമാര്‍ പറഞ്ഞു.
ജൂണില്‍ നേപ്പാള്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യാക്കാരന്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments