MollywoodLatest NewsCinemaNews

നടൻ മണിയൻപിള്ള രാജുവിന് പദ്മശ്രീ കിട്ടാൻ സാധ്യത ,അദ്ദേഹം അത് പ്രതീക്ഷിക്കാൻ കാരണമായ വീര കൃത്യം ഇതാണ്

ആ രസകരമായ സംഭവം ഇങ്ങനെ...

അഭിനയമികവ് കൊണ്ടു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പഠിപ്പിച്ച അഭിനേതാവാണ് ശ്രീ മണിയൻപിള്ള രാജു.അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച രസകരമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്. ആ രസകരമായ സംഭവം ഇങ്ങനെ..

കഴിഞ്ഞ ദിവസം തന്റെ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു, പുറത്തു നിന്ന് വന്നൊരു പട്ടി അദ്ദേഹത്തിന്റെ ഒരു ചെരുപ്പ് കടിച്ചെടുത്തു ഓടി , താനും കൂടെ ഓടി ,,പക്ഷെ ചെരുപ്പ് കിട്ടിയില്ല…. ബാക്കി ഒരു ചെരുപ്പ് മാത്രം കൊണ്ട് ഒരു ഉപായയോഗവും ഇല്ല ,അതിനെ അങ്ങ് കളയാം എന്ന് വിചാരിച്ചു ,പക്ഷെ കളഞ്ഞില്ല അതെ പട്ടി ഇനിയും വന്നാലോ ,കാത്തിരിക്കാം. ഇന്നലെ വൈകിട്ടോടെ നടക്കാൻ ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ചപോലെ തന്നെ അതെ പട്ടി ഗേറ്റിന് പുറത്ത് ..രാജു അതിനു മറുപടിയായി തന്റെ ഒരു ചെരുപ്പുകൂടെ അതെ പട്ടിക്കിട്ടു കൊടുത്തു.ഒട്ടും മടികൂടാതെ തന്നെ അത് ആ ഒരു ചെരുപ്പും എടുത്തു ഓടി. ഈ വീഡിയോ രാജു കൃത്യമായി തന്റെ ഫോണിൽ ചിത്രികരിക്കുകയും ചെയ്തു. താൻ ചെയ്ത ഈ പ്രവർത്തിക്ക് പദ്മശ്രീ കിട്ടാൻ സാധ്യത ഉണ്ടോ എന്നാണ് മണിയാപിള്ള രാജു ചോദിക്കുന്നത്,ഇനി എങ്ങാനും കിട്ടിയാലോ??…

വളരെ രസകരമായിയുള്ള വീഡിയോ ഈ ലോക്ക്ഡൗൺ കാലത്ത് കൗതുകത്തോടെ തന്നെയാണ് തന്റെ ആരാധകരും  ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button