ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ രോഗം മൂര്‍ച്ഛിച്ചവരില്‍ അന്‍പതു ശതമാനം കുട്ടികളിലും കാവസാക്കി എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍. രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണു പ്രധാന പ്രശ്‌നം. ഡല്‍ഹിയിലെ പ്രധാന ശിശുരോഗ ആശുപത്രികളിലൊന്നായ ‘കലാവതി സരണി’ല്‍ 6 കുട്ടികള്‍ക്കും ഗംഗാറാം ആശുപത്രിയില്‍ 4 കുട്ടികള്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടെത്തി.
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നതെന്ന് ശ്രീഗംഗാറാം ഹോസ്പിറ്റലിലെ ശിശുരോഗവിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ധിരേന്‍ ഗുപ്ത പറഞ്ഞു. യുകെയിലും യുഎസിലും നേരത്തേതന്നെ കോവിഡ് ബാധിതരായ കുട്ടികളില്‍ രോഗം പ്രകടമായിരുന്നു. ഇന്ത്യയില്‍ ആദ്യ കാവസാക്കി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുംബൈയിലാണ്. കണ്ണുകളിലും ചുണ്ടിലും ചുവപ്പുനിറം, മൂന്നുമുതല്‍ അഞ്ചുവരെ ദിവസം തുടര്‍ച്ചയായി പനിക്കുക എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും, ശ്വാസകോശത്തിനും കുടലിനും പ്രശ്‌നങ്ങള്‍, അടര്‍ന്നിളകുന്ന തൊലി തുടങ്ങിയവയാണ് ആശങ്കയുളവാക്കുന്നത്.
Post Your Comments