Latest NewsKeralaNews

സംസ്ഥാനത്തെ കടലോര മേഖലയിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടലോര മേഖലയിൽ ഉയർന്ന തിരമാലക്ക് സാധ്യതയെന്ന്  ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്ര(INCOISത്തിന്റെ മുന്നറിയിപ്പ്. നാളെ രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറി താമസിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ക്യാംപുകളിൽ കഴിയേണ്ടത്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം എറണാകുളത്തെ തീരപ്രദേശങ്ങളില്‍ അതി രൂക്ഷമായ കടല്‍ കയറ്റം ഉണ്ടായിരിക്കുകയാണ്. വൈപ്പിന്‍ എടവനക്കാട് അണിയല്‍ ബീച്ചില്‍ വീടുകളിലേക്ക് വെള്ളം കയറി. എടവനക്കാട് ചാത്തങ്ങാട് കടപ്പുറം മുതല്‍ തെക്കോട്ട് അണിയല്‍ കടപ്പുറം വരെയുമാണ് കടല്‍ കയറ്റം രൂക്ഷമായത്. ചെല്ലാനത്ത് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ അടക്കം വെള്ളം കയറി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button