റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കോവിഡ് മൂലമുണ്ടായ ശ്വാസതടസം കാരണം ഒരാഴ്‌ചയായി യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ ഓങ്ങല്ലൂർ അബൂബക്കറാണ് പിതാവ്. മാതാവ്: ആമിനക്കുട്ടി, ഭാര്യ: ആയിഷ. മക്കൾ: സുൽഫത്ത് റസ്ന, ജസ്‌ന, സൽമാനുൽ ഫാരിസ്. മരുമക്കൾ: ഹാരിസ് പെരിന്തൽമണ്ണ, ശമീർ താഴേക്കോട്. സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീൻ, യൂനുസ്, സൈനുൽ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുൽസു, ഹസനത്ത്, ജമീല.
Post Your Comments