
കോഴിക്കോട് • കോവിഡ് രൂക്ഷമായ തൂണേരി പഞ്ചായത്തില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുഷ്പാര്‍ച്ചന നടത്തിയ 20 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുസ്ലിം ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
സി.പി.എം പ്രവര്‍ത്തകര്‍ തൂണേരി ടൗണില്‍ സംഘടിച്ച് കൊടിമരത്തിന് സമീപം പുഷ്പാര്‍ച്ചന നടത്തിയെന്നാണ് പരാതി.
തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 400 പേരുടെ സ്രവം പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.
Post Your Comments