COVID 19Latest NewsUAENewsGulf

യു.എ.ഇയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് : ഏറ്റവും പുതിയ കോവിഡ് 19 റിപ്പോര്‍ട്ട് ഇങ്ങനെ

അബുദാബി • യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഞായറാഴ്ച 211 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 289 കേസുകളാണ് ഉണ്ടായിരുന്നത്.

യു.എ.ഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 352 രോഗികള്‍ രോഗമുക്തി നേടി. ഒരു മരണവും ഉണ്ടായി.

47,000 പുതിയ ടെസ്റ്റുകളില്‍ നിന്നാണ് 211 രോഗികളെ കണ്ടെത്തിയത്.

ഇതോടെ രാജ്യത്ത് ഇതുവരേ കോവിഡ് ബാധിച്ചവരുടെ എണ്ണം 56,922 ആയി. 49,269 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,314 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 339 പേര്‍ വൈറസ് ബാധിച്ചു മരണപ്പെട്ടു.

അതേസമയം, കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന നടപടികൾ രാജ്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും പ്രാർത്ഥന മുറികൾ ജൂലൈ 20 തിങ്കളാഴ്ച മുതൽ 30 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. എല്ലാ തീവ്രമായ മുൻകരുതൽ നടപടികളും പിന്തുടർന്ന് എമിറേറ്റിലെ സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ഷാർജയിൽ സർക്കാർ ജീവനക്കാർ ഇന്ന് മുതൽ 100 ശതമാനം ശേഷിയിൽ ജോലിയിൽ പ്രവേശിച്ചു.

വ്യക്തികളും സമൂഹങ്ങളും കർശനമായ സുരക്ഷാ നടപടികൾ പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അനുശാസിക്കുന്നു. നിയമലംഘകർ കനത്ത പിഴയും ജയിൽ ശിക്ഷയും നിയമലംഘകർ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button