KeralaLatest NewsNews

ശിവശങ്കരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിതമായ പുത്രീവാത്സല്യം മൂലമെന്ന് പി.ടി. തോമസ്

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് പി.ടി. തോമസ് എം.എല്‍.എ.മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിതമായ പുത്രീവാത്സല്യം മൂലമാണെന്ന് പി.ടി. തോമസ് പറയുന്നു. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സംഭവപരമ്പരകളെന്നും പി.ടി. തോമസ് ആരോപിച്ചു.

ശിവശങ്കരന്റെ യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അതിന്റെ പേരുവിവരം പുറത്തുവിടുകയും ചെയ്യണമെന്നും പി.ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് ഏക ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏക ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയിലൊന്നും തന്നെ ബഹുരാഷ്ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതായി അറിയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഏക ഡയറക്ടര്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റ്, ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ എന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ, അമേരിക്കന്‍ പൗരത്വമുള്ള ഒരാളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി.ടി. തോമസ് വ്യക്തമാക്കി.

പി.ഡബ്ല്യൂ.സിയുമായി ഒരു കരാറും ഉണ്ടാക്കാന്‍ പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും പി.ഡബ്ല്യൂ.സിയുമായി മുഖ്യമന്ത്രി ബന്ധം തുടര്‍ന്നത് കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നതായും പി.ടി. തോമസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button