തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിക്കുണ്ടായിരുന്ന ബന്ധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന് സിപിഎം. കോവിഡ് പ്രതിരോധത്തിലൂടെ മികച്ച ഗ്രാഫിലെത്തിയ ഇടതുസര്‍ക്കാരിനു സ്വര്‍ണക്കടത്തു കേസിലെ വിവാദം മങ്ങലേല്‍പ്പിച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും നേതാക്കൾ വ്യക്തമാക്കി.
Read also: ചൈനയില്‍ നിന്നും മാറി അമേരിക്കന്‍ കമ്പനിയായി ടിക് ടോക് മാറിയേക്കുമെന്ന് റിപ്പോർട്ട്
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും നിലവിലെ സാഹചര്യങ്ങളും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുന്നോട്ടു പോകുന്ന ഇടതുസര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണുള്ളതെന്നും എന്നാല്‍, സ്വര്‍ണക്കടത്തു കേസില്‍ തിരിച്ചടി നേരിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിനു നേതൃത്വം നല്കുന്ന പാര്‍ട്ടിയില്‍ ഇത്തരം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്കും പിഴവുപറ്റിയെന്ന് വേണം കരുതാനെന്നും കോടിയേരി പറഞ്ഞു.
Post Your Comments