News

കോവിഡ് ഭയം പറഞ്ഞ് ജനരോഷത്തെ മയക്കികിടത്താൻ ശ്രമിക്കണ്ട, സ്വന്തംജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തെരുവിലിറങ്ങി സമരം ചെയ്തവർ ജനിച്ച നാടാണിത്; സംസ്ഥാന സർക്കാരിനെതിരെ ഒരു ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന സർക്കറിനെതിരെ രൂക്ഷ വിമർശനവുമായി ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  ശ്രദ്ധ നേടുന്നത്. സ്വര്‍ണക്കടത്ത് കേസിൽ സർക്കാരിന് നേരെയുള്ള ജനരോഷത്തെ കോവിഡിന്റെ പേരിൽ മയക്കികിടത്താം എന്ന് കരുതണ്ട, ജനങ്ങൾക്ക് മുഖാവരണം വേണം പക്ഷെ സമരങ്ങൾക്ക് മുഖാവരണവും പർദയും അണിയിച്ചു “അന്തർജ്ജനമാക്കുവാനുള്ള” സിപിഎമ്മിന്റെ കോവിഡ് പ്രേമം ആർക്കാണ് മനസിലാകാത്തത് എന്നും കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം……………………………………..

അതെ ഭരണാധികാരികൾ നാടിനെ ഒറ്റുകൊടുക്കുമ്പോൾ , രാജ്യത്തെതന്നെ ഭീകരവാദികൾക്ക് തീറെഴുതുമ്പോൾ ബഹുമാനപെട്ട ബ്രിട്ടാസ്, ലോകത്തെല്ലായിടത്തുമുള്ള ഏതു കാലഘട്ടത്തിലുമുള്ള രാജ്യസ്നേഹികളും മനുഷ്യസ്നേഹികളും സ്വന്തം ജീവിതം തെന്നെ ബലിയർപ്പിച്ചിട്ടുണ്ട്. അത് U S ൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയേഡിനെ പോലീസ് ശ്വാസം മുട്ടിച്ചു കൊന്നപ്പോൾ , കോവിഡ് അതിരൂക്ഷമായ തെരുവുകളിൽ ജനം നിറഞ്ഞു കവിഞ്ഞാണ് നീങ്ങിയത്. സ്വന്തം ജീവനിൽ ഭയമില്ലാത്ത മനുഷ്യരുടെ സഹജീവികസളോടുള്ള കരുണയുടെ സ്വരമാണ് അന്നവിടെ ഉയർന്നത്.
ഇന്ത്യയിലും മുഗളൻമാരുടെയും, ബ്രിട്ടീഷുകാരുടെയും , ഇന്ദിരാഗാന്ധിയുടെയും ഭീഷണിക്കുവഴങ്ങാതെ സ്വന്തം ജീവനും, തൊഴിലും , കുടുംബവും നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തെരുവിലിറങ്ങി സമരം ചെയ്തവർ ജനിച്ച നാടാണിത്.

അതുകൊണ്ടു തന്നെ കേരളത്തെ മറ്റൊരു സിറിയയോ , കാശ്മീരോ ആക്കുവാൻ കൂട്ടുനിൽക്കുന്ന രാജ്യദ്രോഹ-കള്ളക്കടത്തു-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടിനെതിരെ ജനരോഷം ഉണ്ടാകുകതന്നെ ചെയ്യും. ആ ജനരോഷത്തെ കോവിഡ് ഭയം പറഞ്ഞു മയക്കികിടത്തുക എന്നത് “മാരീചനീതി”യാണ്. ജനങ്ങൾക്ക് മുഖാവരണം വേണം പക്ഷെ സമരങ്ങൾക്ക് മുഖാവരണവും പർദയും അണിയിച്ചു “അന്തർജ്ജനമാക്കുവാനുള്ള” സിപിഎമ്മിന്റെ കോവിഡ് പ്രേമം ആർക്കാണ് മനസിലാകാത്തത് ? കുഞ്ഞനന്തൻ മരിച്ചപ്പോളടക്കം ഈ കരുതൽ എവിടെയായിരുന്നു റഹീമേ?
പിണറായിക്കെതിരെ ജനരോഷം ഒരു സുനാമിയായി ആഞ്ഞടിക്കുമ്പോൾ, ജനങ്ങൾ ഒറ്റകെട്ടായി LDF അല്ല “NIA “വരും എല്ലാം ശരിയാകും എന്ന് മറിച്ചു പറയുമ്പോൾ നിങ്ങളുടെ ശബ്‍ദം അമേരിക്കൻ പ്രസിഡണ്ട് “ട്രംപ് “നു തുല്യമാവുന്നുണ്ട് .

കേരളത്തിന്റെ ഓരോ തെരുവിലും നിങ്ങൾക്ക് ആ ജനരോഷം കേൾക്കാം.
ജനങ്ങൾ പറയുന്നത് ഭരണാധികാരി കള്ളക്കടത്തുകാരുടെ-രാജ്യദ്രോഹികളുടെ അടിമയായി എന്നാണ്. അതിന്റെ ഭീതിയാണ് നിങ്ങൾക്ക്. നിങ്ങൾ സമരങ്ങൾക്ക് കപട മനുഷ്യസ്നേഹത്തോടെ അണിയിയിച്ച മുഖാവരണവും പർദയും വലിച്ചെറിഞ്ഞുകൊണ്ട് ജനങ്ങൾ നിങ്ങളെ നേരിടുകതന്നെ ചെയ്യും . ഉറപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button