പത്താമത്തെ വയസ്സില്‍ സ്‌കൂളില്‍ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്. പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്ബടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍.ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍.
പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്‍ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍. അതിലെ ഒരു പാവം പച്ചക്കര എന്ന് സരയു കുറിച്ചു. സെറ്റ് സാരിയില്‍ രാമായണ മാസത്തെ ഓര്‍മ്മിപ്പിച്ച് നടി സരയു സെറ്റ് മുണ്ടുടുത്ത് നര്‍ത്തകിയുടെ ഭാവത്തിലെ സരയു അതീവ സുന്ദരിയായിരിക്കുന്നു. രാമായണ മാസം ഓര്‍മ്മിപ്പിച്ചാണ് സരയൂവിന്റെ ഫോട്ടോ ഷെയര്‍.മുടിയില്‍ പൂവും നെറ്റിയില്‍ കുറിയും വിടര്‍ന്ന പുഞ്ചിരിയും.. സരയൂവിന്റെ ഫോട്ടോഷൂട്ട് കാണാം.
Post Your Comments