MollywoodLatest NewsNewsEntertainment

വീണ്ടും നിര്‍മ്മാതാവായി നിവിന്‍ പോളി,’ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’, ഫസ്റ്റ് ലുക്ക് പുറത്ത്

നിവിന്‍ പോളി പുതുതായി അഭിനയിക്കുന്ന രണ്ടാമത്തെ പ്രോജക്ടും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്

നടന്‍ നിവിന്‍ പോളി ആദ്യമായി സ്ക്രീനിലെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ‘മലര്‍വാടി ആര്‍ട്‍സ് ക്ലബ്ബി’ന്‍റെ റിലീസിന് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

ഈ അവസരത്തില്‍ തന്നെ നിവിന്‍ പോളി പുതുതായി അഭിനയിക്കുന്ന രണ്ടാമത്തെ പ്രോജക്ടും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്ന കൗതുകകരമായ ടൈറ്റിലിലാണ് ചിത്രമെത്തുന്നത്.

സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവല്‍ ജോസഫ് ആണ്. പോളി ജൂനിയര്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

കഥാപാത്രങ്ങളുടെ അപ്പിയറന്‍സ് ഒന്നും ഇല്ലാതെ തന്നെയാണ് അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകള്‍ക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണ് ഇത്.

റോണി മാനുവല്‍ ജോസഫിനൊപ്പം അനീഷ് രാജശേഖരന്‍ കൂടി ചേര്‍ന്നാണ്.
രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. രവി മാത്യു നിര്‍മ്മാണ പങ്കാളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button