തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ടു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സര്‍ജറി വാര്‍ഡ് അടച്ചു. ഇവിടെ ഉടനെ അണുനശീകരണം നടത്തും. വാര്‍ഡിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. ഡോക്ടർമാരുമായി സമ്പർക്കത്തിൽ വന്ന മറ്റ് 30 ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് പോസിറ്റീവാകുകയും ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നിരിക്കാമെന്നുമാണ് സംശയം.
Read also: സമൂഹത്തിൽ രോഗികളുണ്ട് എന്ന് കരുതി പ്രതിരോധ പ്രവർത്തനം നടത്തണം – മുഖ്യമന്ത്രി
മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലും പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായി. കൂടാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉടൻ സജ്ജമാകും.
Post Your Comments