COVID 19Latest NewsKeralaNews

കരുംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

തിരുവനന്തപുരം • കരുംകുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.

മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല.

പകരം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈൽ എ.റ്റി.എം സൗകര്യം ഏർപ്പെടുത്തും.

പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവ മിൽമ എത്തിക്കും.

മൊബൈൽ മാവേലി സ്റ്റോർ സൗകര്യം പ്രദേശത്ത് ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button