CinemaMollywoodNewsEntertainment

ഗപ്പിയും മായാനദിയും ഒടി‌ടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്

"ഒടിടി പ്ലാറ്റ്‌ഫോമില്‍ ഫോറന്‍സിക് പുറത്തിറങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ധാരാളം ഫീഡ്‌ബാക്ക് ലഭിച്ചു.

മലയാളം സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്താല്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച്‌ തുറന്നു പറയുകയാണ് ടോവിനോ തോമസ്. “ഒടിടി പ്ലാറ്റ്‌ഫോമില്‍ ഫോറന്‍സിക് പുറത്തിറങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ധാരാളം ഫീഡ്‌ബാക്ക് ലഭിച്ചു. കൂടുതലും മലയാളികളല്ലാത്തവരില്‍ നിന്നാണ്
ലഭിച്ചത്”.

വാസ്തവത്തില്‍, ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് ലഭിച്ച റിവ്യൂവിനെക്കാള്‍ മികച്ചതായിരുന്നു ഒടി‌ടിയില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ കിട്ടിയത്. അതിനാല്‍, സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിയാല്‍ മലയാള സിനിമകളും സ്വീകരിക്കപ്പെടും.

ഗപ്പിയും മായാനദിയും ഒടി‌ടിയില്‍‌ റിലീസ് ചെയ്യാമായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു, എങ്കില്‍ ആ സിനിമകള്‍ കൂടുതല്‍‌ പ്രേക്ഷകരിലേക്ക് എത്തുമായിരുന്നു – ടോവിനോ തോമസ് പറയുന്നു.
ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി ഈവര്‍ഷം പുറത്തുവരാനുള്ളത്.

shortlink

Post Your Comments


Back to top button