CinemaMollywoodNewsEntertainment

മീര ജാസ്മിന് ആ സിനിമ നഷ്ടപ്പെട്ടതിന് കാരണം ദിലീപ്,ഇതൊന്നുമറിയാതെ ആളുകള്‍ മീരയെ മോശക്കാരിയാക്കി!സംഭവിച്ചത് ഇങ്ങനെ..

സംഘടനയും മീരയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചു.

മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അഭിനയിച്ച്‌ കയ്യടി നേടിയ ചിത്രമായിരുന്നു 2020.താര രാജാക്കന്മാര്‍ മുതല്‍ അമ്മയിലെ എല്ലാ നാടിനടന്മാരും സിനിമയില്‍ അഭിനയിച്ചു.എന്നാല്‍ അന്ന് മലയാല സിനിമയിലെ ഇഷ്ട നായികാ മീര ജാസ്മിന്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.അത് പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ ഒരു വിഷയമായിരുന്നു.’അമ്മ സംഘടന മീരയെ മനപ്പൂര്‍വം ഒഴിവാക്കിയെന്നും,സംഘടനയും മീരയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് 2020 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രചിത്രത്തില്‍ താന്‍ ഇല്ലാതിരുന്നതെന്ന് മീര ജാസ്മിന്‍ തുറന്നു പറയുന്ന ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മീരയുടെ വാക്കുകള്‍

എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്.ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്.എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല.മനപ്പൂര്‍വ്വം ചെയ്യാഞ്ഞതല്ല ..എന്നാല്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചന്നും മീര പറയുന്നു.ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച്‌ ഡേറ്റ് ചോദിച്ചിരുന്നു.എന്നാല്‍ അന്ന് അത് നീണ്ടുപോയി.പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല .എന്നാല്‍ ദിലീപ് ചേട്ടന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല.മറ്റേതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ഡേറ്റും തന്റേതുമായി ക്ലാഷ് ആയതാണ് പ്രെശ്നം.

കൃത്യസമയത്തായിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്.അത് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.അവര്‍ക്ക് പെട്ടന്ന് റിലീസ് ചെയ്യാമെന്ന് പറഞ്ഞു.അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു.അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്.ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല.അതില്‍ തനിക്ക് നല്ല വിഷമുണ്ടന്നും മീര പറയുന്നുണ്ട്.എന്നാല്‍ ഈ സംഭവം കാരണം പലരും തന്നെ ‘അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയെന്നും ,സിനിമയില്‍ നിന്നും ബാന്‍ ചെയ്തുവെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.പക്ഷെ അതൊന്നും ശെരിയായ വര്‍ത്തയല്ലന്നും മീര പറയുന്നു.

മഞ്ജു വാര്യര്‍ക്ക് ശേഷം മലയാള സിനിമയ്ക് കിട്ടിയ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു മീര ജാസ്മിന്‍. സംവിധായകന്‍ ലോഹിതദാസായിരുന്നു മീര ജാസ്മിന്‍ എന്ന നടിയെ മലയാള സിനിമയ്‌ക്കു പരിചയപ്പെടുത്തിയത്. മലയാളത്തില്‍ തിളങ്ങിയ താരത്തിന് തമിഴില്‍ നിന്നുള്‍പ്പെടെ അവസരങ്ങളെത്തി.2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ഇതില്‍ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരു നല്‍കിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പില്‍ക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button