COVID 19Latest NewsKeralaNews

ആരോഗ്യജാഗ്രതാ ലംഘനം; മലപ്പുറത്ത് 13 പുതിയ കേസുകള്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയില്‍ 13 കേസുകള്‍ കൂടി വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം. വിവിധ സ്റ്റേഷനുകളിലായി 14 പേരെയും ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരാളെയും അറസ്റ്റ് ചെയ്തായും അദ്ദേഹം അറിയിച്ചു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,066 ആയി. 6,210 പേരെയാണ് ഇതുവരെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് അറസ്റ്റു ചെയ്തത്. കൂടാതെ 2,646 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 199 പേര്‍ക്കെതിരെയും വെള്ളിയാഴ്ച പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജില്ലയില്‍ വെള്ളിയാഴ്ച 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1198 ആയി. നിലവില്‍ 565 പേരാണ് ചികിത്സയിലുള്ളത്. 32 പേര്‍ രോഗമുക്തരി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 626 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button