തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് 19 സമൂഹ വ്യാപനം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരിങ്കുളം പഞ്ചായത്തിലെ പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോള്‍ 51പേരുടെ ഫലം പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ 26 പേര്‍ പോസിറ്റീവായി, പുതുക്കുറുശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി, അഞ്ചുതെങ്ങില്‍ 83 പേരെ പരിശോധിച്ചപ്പോള്‍ 15 പേരുടെ ഫലം പോസിറ്റീവായി. ഇതെല്ലാം രോഗം തീവ്രമായി എന്നാണ് കാണിക്കുന്നത്. പൂന്തുറ, പുല്ലുവില മുതലയ പ്രദേശങ്ങളില്‍ സമൂഹവ്യാപനം നടന്നതായി ആണ് ഇതിലൂടെ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമെന്നും അദ്ദേഹം പറഞ്ഞു.
തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവരും. ഇതിനായി തീരമേഖലയെ മൂന്ന് സോണുകളായി തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സംബന്ധിച്ച് ശനിയാഴ്ച അന്തിമരൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി.
ഇന്ന് തിരുവനന്തപുരത്ത് മാത്രം 246 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 240 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് എന്നതാണ് ഏറ്റവും ആശങ്കാജനകം.
Post Your Comments