Latest NewsNewsIndia

അസമില്‍ പ്രളയക്കെടുതി അതിരൂക്ഷം;27 ജില്ലകളിലായി 4500 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി

ഗുവഹാട്ടി : കോവിഡിന് പിന്നാലെ പ്രളയ ഭീക്ഷണി നേരിടുകയാണ് ആസാം. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനേത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളെയാണ് വെള്ളത്തിനടിയിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്. 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 68 ആളുകളാണ് പ്രളയക്കെടുതിയില്‍ മരിച്ചത്.

കനത്ത മഴയേതുടര്‍ന്നാണ് ബ്രഹ്മപുത്ര കരകവിഞ്ഞത്. പ്രളയത്തേ തുടര്‍ന്ന് കാസിരംഗ ദേശീയോദ്യോനവും വെള്ളത്തിനടിയിലായിരുന്നു. ധേമാജി, ലഖിംപുര്‍, ബിശ്വന്ത്,സോനിത്പുര്‍, ചിരംഗ്, ഉദല്‍ഗുരി, ഗൊലാഘട്ട്, ജോര്‍ഹട്ട്, മജുലി,ശിവസാഗര്‍, ദിര്‍ബുഗഡ്, തിന്‍സു കിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്.

അതേസമയം സംസ്ഥാനം വലിയ പ്രളയക്കെടുതിയെ നേരിടുമ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തങ്ങള്‍ അവഗണന നേരിടുന്നുവെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. എല്ലാവര്‍ഷവും ഇവിടെ പ്രളയമുണ്ടാകുന്നു. അപ്പോഴൊക്കെയും പോലെ ഇപ്പോഴുണ്ടായ പ്രളയവും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആളുകള്‍ പ്രളയത്തില്‍ പെട്ട് മരണമടയുമ്പോഴും ഇവർ അമിതാബ് ബച്ചന്റെ ആരോഗ്യത്തേപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button