തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഇവരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1 ബി.എസ്.എഫ് ജവാനും 1 ഐ.ടി.ബി.പി ജവാനും 7 കെ.എസ്.ഇ ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയില്‍ രോഗം അതിവേഗം പടരുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോള്‍ 51പേരുടെ ഫലം പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് ടെസ്റ്റ് നടത്തിയപ്പോള്‍ 26 പേര്‍ പോസിറ്റീവായി, പുതുക്കുറുശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി, അഞ്ചുതെങ്ങില്‍ 83 പേരെ പരിശോധിച്ചപ്പോള്‍ 15 പേരുടെ ഫലം പോസിറ്റീവായി. ഇതെല്ലാം രോഗം തീവ്രമായി എന്നാണ് കാണിക്കുന്നത്. പൂന്തുറ, പുല്ലുവില മുതലയ പ്രദേശങ്ങളില്‍ സമൂഹവ്യാപനം നടന്നതായി ആണ് ഇതിലൂടെ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മരണമുണ്ടായി. തൃശൂര്‍ പുല്ലൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.
തിരുവനന്തപുരം 246 , എറണാകുളം 115 , പത്തനംതിട്ട 87 , ആലപ്പുഴ 57 , കൊല്ലം 47 , കോട്ടയം 39 , കോഴിക്കോട് 32 , തൃശൂര്‍ 32 , കാസറഗോഡ് 32 , പാലക്കാട് 31 , വയനാട് 28 , മലപ്പുറം 25 , ഇടുക്കി 11 , കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 133 പേര്‍ രോഗമുക്തരായി. മലപ്പുറം 32 , തൃശൂര്‍ 32 , കാസര്‍ഗോഡ് 9 , കോഴിക്കോട് 9 , കണ്ണൂര്‍ 8 , കോട്ടയം 8 , തിരുവനന്തപുരം 8 , കൊല്ലം 7 , ആലപ്പുഴ 6 , എറണാകുളം 5 , ഇടുക്കി 5 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
11066 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6029 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകളാണ് പരിശോധിച്ചത്.
Post Your Comments