തൂത്തുകുടി : എട്ടു വയസുകാരിയുടെ മൃതദേഹം പ്ലാസ്റ്റിക്ക് വീപ്പയിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൂത്തുകുടി സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19 വയസുള്ള രണ്ടുപേരെ പൊലീസ് പിടികൂടി. മുത്തിശ്വരൻ , നന്ദീശ്വരൻഎന്നിവരെയാണ് പിടികൂടിയത്.മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായ കൗമാരക്കാരിൽ ഒരാൾ.
തൂത്തുകുടി മേഘന്നപുരത്തിനടുത്ത് കൽവിളെ വില്ലേജിലെ ഇന്ദിര നഗറിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുട്ടിയുടെ അമ്മ കുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചുവെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. കുട്ടിക്കായി ഗ്രാമത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വരണ്ട ജലസേചന കനാലില്‍ നിന്നും ഒരു പ്ലാസ്റ്റിക്ക് വീപ്പയില്‍ അടക്കം ചെയ്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .
പിന്നീട് ഇത് മേഘന്നപുരം ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു.
കേസ് അന്വഷണം ഏറ്റെടുത്ത പൊലീസ് കനാലിന് സമീപം കണ്ടവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് പ്രതികളിലൊരാള്‍. കുട്ടി ഈ വീട്ടില്‍ ടിവി കാണാന്‍ പോകുമായിരുന്നു. കുട്ടി വീട്ടില്‍ ചെന്ന സമയം ബുദ്ധി വൈകല്യമുള്ള പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ടു. ഇത് കുട്ടി കണ്ടു എന്ന് മനസിലാക്കിയ പ്രതി കുട്ടിയോടും ദേഷ്യപ്പെട്ടു. തുടര്‍ന്ന് കുട്ടി പ്രതിയെ കല്ല് പെറുക്കി എറിഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ കഴുത്തില്‍ ഞെക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ വീപ്പയ്ക്കുള്ളിലാക്കിയതിനു ശേഷം കനാലില്‍ തള്ളുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി സത്തന്കുളം പോലീസ് പറഞ്ഞു.
Post Your Comments