സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ പണമിടപാടുകളെ കുറിച്ച് അന്വേഷണം. സുശാന്തിന്റെ സമ്പാദ്യത്തില്‍ നിന്നും റിയ പണം എടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പണമിടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചത്.
താനും സുശാന്തും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്ന് റിയ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയ ഒരു വീട് വാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക് ഡൗണിനിടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോകുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും സുശാന്തുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും മരിക്കുന്നതിന്റെ അന്നു പോലും സുശാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുബൈയില്‍ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments