MollywoodCinemaNewsEntertainment

എപ്പോഴെങ്കിലും പ്രതാപ് പോത്തന്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന് അവതാരകന്‍; അങ്ങനെയൊരു ലിസ്റ്റില്‍ പോലും പ്രതാപ് പോത്തനെ പരിഗണിച്ചിരുന്നില്ലെന്ന് ഖുശ്ബു

നടന്‍ പ്രതാപ് പോത്തനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു ചോദിച്ചത്.

ബാലതാരമായി എത്തിയ ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഖുശ്ബു. നൂറിലധികംതമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം മലയാളത്തിലും കന്നഡത്തിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ജയറാം എന്നിവരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ് വിവാഹം ചെയ്തത്. അവന്തിക, ആനന്തിത എന്നീ രണ്ടു പെണ്‍മക്കളാണ് താരത്തിനുളളത്‌വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനൽ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ താന്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ അതേ അഭിമുഖത്തിലെ ചില വീഡിയോസ് പ്രചരിക്കുകയാണ്. നടന്‍ പ്രതാപ് പോത്തനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്.

ഷോയില്‍ ഖുശ്ബുവിന് സര്‍പ്രൈസ് നല്‍കാനായിട്ടാണ് പ്രതാപ് പോത്തന്‍ എത്തിയത്. ആയിരം ഉമ്മകള്‍ നിനക്ക് തരികയാണെന്ന് പറഞ്ഞാണ് താരം സംസാരിച്ച്‌ തുടങ്ങിയത്. ഖുശ്ബിനൊപ്പം അഭിനയിച്ച സിനിമകളിലെ ഓര്‍മ്മകളായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞത്. ചില സത്യങ്ങള്‍ വിളിച്ച്‌ പറയുന്നതിന്റെ പേരില്‍ നീ വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. പക്ഷേ അതൊന്നും നീ കാര്യമാക്കിയില്ല. തുടങ്ങി ഖുശ്ബുവിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു. ഒപ്പം നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. അദ്ദേഹം എന്തൊരു ക്യൂട്ട് ആയിട്ടാണ് സംസാരിക്കുന്നതെന്നാണ് ഇതിന് മറുപടിയായി ഖുശ്ബു പറഞ്ഞത്.

ശരിക്കും അദ്ദേഹം സ്നേഹിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എപ്പോഴെങ്കിലും പ്രതാപ് പോത്തന്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു നടിയുടെ ഉത്തരം. എന്നാല്‍ അദ്ദേഹം തനിക്ക് സഹോദരനെ പോലെ ആണെന്നും ഖുശ്ബുവിനോട് ഇഷ്ടം തോന്നിയ സമയത്തെ കുറിച്ച്‌ അദ്ദേഹം പറഞ്ഞതും അവതാരകന്‍ സൂചിപ്പിച്ചു. ഖുശ്ബുവിനോട് ഇഷ്ടമാണെന്ന് പറയാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അവര് നടന്ന് വരുന്നത് കാണുമ്ബോള്‍ എനിക്ക് വിറയ്ക്കുന്നത് പോലെ ഉണ്ടാകുമെന്നും പ്രതാപ് പറഞ്ഞിരുന്നു.അങ്ങനെയൊരു ലിസ്റ്റില്‍ പോലും പ്രതാപ് പോത്തനെ താന്‍ പരിഗണിച്ചിരുന്നില്ല. എല്ലാത്തിലുമുപരി അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ അദ്ദേഹം വളരെ തിരക്കിലായിരുന്നു. അപ്പോള്‍ തമിഴ് അറിയില്ലായിരുന്നു. അമല, പ്രഭു, കമല്‍ഹാസന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം ആദ്യം അഭിനയിച്ചതായിരുന്നു. അതിന്റെ പേടിയും ഉണ്ടായിരുന്നു. അതിന് ശേഷം പ്രതാപ് സംവിധാനം ചെയ്ത മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍ ചെയ്യുമ്ബോള്‍ കുറച്ച്‌ കൂടി ഫ്രീ ആയിരുന്നു എന്നും ഖുശ്ബു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button