തിരുവനന്തപുരം • കേരളത്തിൽ ബുധനാഴ്ച 623 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 157 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 72 പേർക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 64 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 55 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 20 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 5 പേർക്കും, വയനാട് നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂലൈ 12 ന് മരിച്ച ഇടുക്കി സ്വദേശി വത്സമ്മ ജോയ് (59)യുടെ പുനഃപരിശോധനഫലവും ഇതിൽ ഉൾപെടുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 432 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേർക്കും, എറണാകുളം ജില്ലയിലെ 64 പേർക്കും, കോഴിക്കോട് ജില്ലയിലെ 63 പേർക്കും, കാസർഗോഡ് ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 42 പേർക്കും, ഇടുക്കി ജില്ലയിലെ 23 പേർക്കും, കോട്ടയം ജില്ലയിലെ 21 പേർക്കും, കൊല്ലം ജില്ലയിലെ 8 പേർക്കും, ആലപ്പുഴ ജില്ലയിലെ 6 പേർക്കും, മലപ്പുറം ജില്ലയിലെ 4 പേർക്കും, കണ്ണൂർ ജില്ലയിലെ 3 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
9 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 9 ഡി.എസ്.സി. ജവാൻമാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 53 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 44 പേരുടെയും (പാലക്കാട് 2, തൃശൂർ 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 19 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും (പത്തനംതിട്ട 1, മലപ്പുറം 1), കോട്ടയം ജില്ലയിൽ നിന്നുള്ള 13 പേരുടെയും (പത്തനംതിട്ട 3, ഇടുക്കി 1), തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 പേരുടെയും (കൊല്ലം1), കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും (കോഴിക്കോട് 1, കാസർഗോഡ്4), കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 3 പേരുടെയും, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 4880 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4636 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,79,612 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4989 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 602 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,53,716 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7485 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 82,568 സാമ്പിളുകൾ ശേഖരിച്ചതിൽ 78,415 സാമ്പിളുകൾ നെഗറ്റീവ് ആയി.
ബുധനാഴ്ച 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 2, 12, 13), കടപ്ര (8, 9), കൊടുമൺ (2, 13, 17), നാരങ്ങാനം (7), കണ്ണൂർ ജില്ലയിലെ കടമ്പൂർ (7), പന്ന്യന്നൂർ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂർ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂർ മുൻസിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാർഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈൻമെന്റ് സോൺ: വാർഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി മുൻസിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂർ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കൽപ്പറ്റ ആനപ്പാലം റോഡ് മുതൽ ട്രാഫിക് ജങ്ഷൻവരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 234 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Post Your Comments