KeralaLatest NewsNews

ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍ കൊച്ചിയില്‍ നടത്തിയത് വമ്പന്‍ പാര്‍ട്ടികള്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഐടി സെക്രട്ടറി ശിവശങ്കരന്‍ ഐഎഎസ് പറഞ്ഞത് കള്ളമെന്ന് സൂചന. സ്വര്‍സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കര്‍.

Read Also : മൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍

മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും അരുണിന് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ നല്‍കി. പ്രവാസികള്‍ക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്‌സിക്യൂഷന്‍ കമ്മറ്റിയിലും ഈ മാസം അരുണ്‍ ബാലചന്ദ്രന്‍ ഇടംപിടിച്ചു.

സ്വര്‍ണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ പദവികളില്‍നിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തമാണെന്നും സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചത്. അരുണ്‍ കൊച്ചിയില്‍ നടത്തിയ വമ്പന്‍ പാര്‍ട്ടികളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുണ്‍. പിന്നീട് വെബ് സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാര്‍ട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷന്‍ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് ഐടി സെക്രട്ടറിയുമായും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയര്‍ത്തപ്പെടുന്നതും. ആ സ്ഥാനത്തുനിന്നു മാറ്റിയിട്ടും പ്രധാന ചുമതലകള്‍ ലഭിച്ചതും ഉന്നത ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐടി പാര്‍ക്കുകളുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനമാണ് അവസാനം വഹിച്ച പദവി.

shortlink

Related Articles

Post Your Comments


Back to top button