തിരുവനന്തപുരം: കോവിഡ്-19 , രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാന നഗരിയില്‍ അതീവ ഗുരുതരമായ കോവിഡ് ചട്ടലംഘനം . കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലുമായി നടന്നുനീങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. പട്ടം സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയ ശേഷം കൂട്ടം കൂട്ടമായി നടന്നുനീങ്ങുന്നത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നതെന്ന് പറയപ്പെടുന്ന പ്രവേശന പരീക്ഷകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യമാണ് ഇതോടെ പുറത്തുവരുന്നത്. കേരളം, മുംബയ്, ന്യൂ ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലെ 343 സെന്ററുകളിലൂടെ 1.03 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനായി എത്തിയത്.
ഇവര്‍ക്കുവേണ്ടി കെ.എസ്.ആര്.ടി.സി വാഹന സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും കൂടുതല്‍ പേരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷ എഴുതാനായി എത്തിയത്.
Post Your Comments