പത്തനംതിട്ട: പത്തനംതിട്ടയിൽ കുലശേഖരപതിയും കുമ്പഴയും കോവിഡ് ക്ലസ്റ്ററുകൾ. ജില്ലയിൽ ആദ്യമായാണ് കൊവിഡ് ക്ലസ്റ്റർ ഉണ്ടാകുന്നത്. ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കുലശേഖരപതിയിലും കുമ്പഴയിലുമായി 72 പേർക്കാണ് ഒരാഴ്ച കൊണ്ട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയാണ് ഇതിലേറെയും സ്ഥിരീകരിച്ചത് . ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുപ്രദേശങ്ങളും കോവിഡ് ക്ലസ്റ്ററുകളായത്.
നഗരസഭക്ക് പുറത്തേക്കും ഉറവിടം അറിയാത്തതും സമ്പർക്കത്തിലൂടെയുള്ളതുമായ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. പന്തളത്തും തിരുവല്ലയിലും റാപ്പിഡ് ടെസ്റ്റുകൾ നടത്തും. ഇതിന് ശേഷമേ ക്ലസ്റ്റർ രൂപപ്പെടൽ കണ്ടെത്താനാകു. അതേസമയം തിരുവല്ല തിരുമൂലപുരത്തെ ഹോളി സ്പിരിറ്റ് കോൺവെന്റിൽ രോഗം ബാധിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണവും കൂടുകയാണ്. 35 ജീവനക്കാരും അഞ്ച് ജോലിക്കാരുമുള്ള മഠത്തിൽ ഇതു വരെ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments