KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കുളത്തൂപ്പുഴ മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ ശിവകുമാറിനോട് ആയിരം രൂപ കടം ചോദിച്ചിരുന്നു. ഈ പണം നല്‍കാനായി ശിവകുമാര്‍ ഇന്നലെ വൈകിട്ടോടെ ഇവരുടെ വീടിനടുത്തെത്തി. വീട്ടിൽ ആരും ഇല്ലാത്തതിനാൽ കുട്ടിയുടെ അമ്മയെ ഇയാൾ ഫോൺ വിളിച്ചു. കുളിക്കടവിലാണെന്നും പണം വാങ്ങാന്‍ മകളെ അയക്കാമെന്നും അമ്മ പറഞ്ഞു. ഇതനുസരിച്ച് കുട്ടി ശിവകുമാറിന്റെ അടുത്തെത്തിയപ്പോൾ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നാട്ടുകാരെ വിവരം അറിയിച്ചു.

ഇതിനിടെ വനത്തിന്റെ ഭാഗത്ത് ശിവകുമാറിന്റെ ഓട്ടോ കണ്ടെത്തി. നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ശിവകുമാര്‍ മുങ്ങി. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ശിവകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സ്ഥലത്തും വനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവാഹിതനായ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം. ശിവകുമാറിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button