ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി അതീവ സുക്ഷാകേന്ദ്രമാക്കുന്നു. ഇതിനായി അണിയറയില്‍ ഒരുങ്ങുന്നത് തന്ത്രപരമായ കാര്യങ്ങള്‍. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്-കശിമീര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിയ്ക്കും. കരസേനാ മേധാവി എം.എം നരവനെയും അദ്ദേഹത്തിന് ഒപ്പമുണ്ടാകും. ജൂണ്‍ 17ന് ലഡാക്കും 18ന് ജമ്മുകാശ്മീരിലുമാകും സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയും അതിര്‍ത്തിയിലേക്ക് യാത്ര തിരിക്കുന്നത്.
സേനകള്‍ക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. റഷ്യയില്‍ നിന്നും കരാറായ ആയുധങ്ങള്‍ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളില്‍ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടന്‍ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാനുള്ള ആയുധങ്ങള്‍, കരസേനയ്ക്കായി ടി-90 ടാങ്കുകള്‍ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.
അടുത്തയിടെ റഷ്യ സന്ദര്‍ശിച്ച രാജ്‌നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച് ബോറിസോവുമായി ചര്‍ച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാന്‍ അന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ചര്‍ച്ചകളുടെ ഫലമായി അതിര്‍ത്തിയില്‍ ചൈനയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്.
Post Your Comments