COVID 19KeralaLatest NewsNews

ഒറ്റദിവസം 600 ഉം കടന്നു കേരളത്തിലെ കോവിഡ് : 19 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം • കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നും തിരിച്ചെത്തി ജൂലൈ 12ന് മരിച്ച ആലപ്പുഴ സ്വദേശിയായ നസീർ ഉസ്മാൻകുട്ടിയുടെ (47) പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇദ്ദേഹം അർബുദ ബാധിതനായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 34 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 177 പേർക്കും, എറണാകുളം ജില്ലയിലെ 58 പേർക്കും, കോഴിക്കോട് ജില്ലയിലെ 53 പേർക്കും, തൃശൂർ ജില്ലയിലെ 32 പേർക്കും, മലപ്പുറം ജില്ലയിലെ 22 പേർക്കും, കാസർഗോഡ് ജില്ലയിലെ 20 പേർക്കും, ആലപ്പുഴ ജില്ലയിലെ 17 പേർക്കും, കൊല്ലം ജില്ലയിലെ 12 പേർക്കും, കോട്ടയം ജില്ലയിലെ 3 പേർക്കും, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും വീതമാണ് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

8 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും, കൊല്ലം ജില്ലയിലെ രണ്ടും, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 2 ഐ.ടി.ബി.പി.ക്കാർക്കും കണ്ണൂർ ജില്ലയിലെ 2 സി.ഐ.എസ്.എഫ്. ജവാൻമാർക്കും തൃശൂർ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 181 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട്, കണ്ണൂർ (തൃശൂർ 1, മലപ്പുറം 3) ജില്ലകളിൽ നിന്നുള്ള 49 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 21 പേരുടെയും (തിരുവനന്തപുരം 2), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 17 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (കൊല്ലം 2), തൃശൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ള 9 പേരുടെ വീതവും, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ചൊവ്വാഴ്ച നെഗറ്റീവ് ആയത്.

നിലവിൽ 4454 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതോടെ 4454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4440 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,847 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,067 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4780 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 720 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,227 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,35,043 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 79,723 സാമ്പിളുകൾ ശേഖരിച്ചതിൽ 75,338 സാമ്പിളുകൾ നെഗറ്റീവ് ആയി.

ചൊവ്വാഴ്ച 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും), ചിറയിൻകീഴ് (10, 11, 12 ,13, 14, 15), ആഴൂർ (1), പൂവച്ചൽ (4, 6), വിളപ്പിൽ (3), കരുംകുളം (14, 15, 16, 17), ചെങ്കൽ (2, 6, 8, 101), പനവൂർ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുൻസിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5), കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂർ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 17), നഗരൂർ (5), ഒറ്റശേഖരമംഗലം (10), ബാലരാമപുരം (5), വെള്ളനാട് (12, 13), ആര്യനാട് (എല്ലാ വാർഡുകളും), പാലക്കട് ജില്ലയിലെ കോങ്ങാട് (2), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (3, 21, 22), കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റി (2, 4, 6, 7, 8), മലപ്പുറം പൊന്നാനി താലൂക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 227 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button