KeralaLatest NewsNews

പത്താം ക്ലാസുകാരൻ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍

കൊല്ലം : ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വാഴ കൈയ്യില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തിൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വിദ്യാര്‍ഥിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.

കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് വിജി അരുണിന്‍റെ ബഞ്ചാണ് പരിഗണിച്ചത്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട ഹരജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കുളളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദാണ് സൗ ജന്യമായി വക്കാലത്ത് ഏറ്റെടുത്തത്. അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകശാ കമ്മീഷനും കേസെടുത്തു. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടെും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ച സമയമാണ് ഇതിനും അനുവദിച്ച് നല്‍കിയിരിക്കുന്നത് കുടുംബത്തിന് വേണ്ടി പൊതു പ്രവര്‍ത്തകന്‍ വിപിന്‍ കൃഷ്ണനാണ് ഡൽഹിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

2019 ഡിസംബര്‍ 20-നാണ് അഞ്ചല്‍ ഏരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വിജീഷ് ബാബു(14)വിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാഴയുടെ ഉണങ്ങിയ കൈയില്‍ കഴുത്തു കുരുങ്ങി തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ഡിസംബര്‍ 19-ന് വൈകീട്ടുമുതല്‍ കാണാതായ വിജേഷിന്റെ മൃതദേഹം ഒന്നര കിലോമീറ്റര്‍ അകെലെയുള്ള പുരയിടത്തിലാണ് കണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button