Latest NewsNewsEntertainment

ഡബ്ബിംഗും, അഭിനയവുമായി തിളങ്ങാൻ ഹസീന ഖാസീം

ഡബ്ബിംഗിലും, അഭിനയത്തിലും കോട്ടയം ശാന്തയെപ്പോലെ തിളങ്ങുന്ന ഹസീന ഖസീം .വേണമെങ്കിൽ ഗ്ലാമർ വേഷത്തിലും അഭിനയിക്കാൻ ഹസീന തയ്യാർ.അഭിനയത്തിൽ എത് വേഷവും ചെയ്യാൻ ചങ്കൂറ്റവുമായി പുതിയൊരു നടി. ധൈര്യത്തോടെ ഈ നടിയെ സംവിധായകർക്ക് സമീപിക്കാം.

ചെങ്ങന്നൂരുകാരിയായ ഹസീന, പൃഥ്വിരാജിൻ്റെ എന്ന് നിൻ്റെ മൊയ്തീൻ, മൈസ്കൂൾ, എൻ്റെ അമ്മയ്ക്ക്, തമിഴ് ചിത്രമായ ഇളവനച്ചി, തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രമുഖ താരങ്ങൾക്ക് ഡബ്ബ് ചെയ്തിരുന്നു.അതോടെയാണ് ഹസീന എന്ന താരത്തെ സിനിമാ ലോകം അറിഞ്ഞത്.

Haseena-Khasim

അയലത്തെ സുന്ദരി, മമ്മാട്ടുക്കുട്ടി, തുടങ്ങിയ ടി.വി പരമ്പരകളിലും ഞാൻ പ്രധാന കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തു.അതോടെ, ടി.വി സീരിയൽ രംഗത്തും അവസരം കിട്ടി. പക്ഷേ, ഞാൻ തമിഴ് സിനിമയിലാണ് കൂടുതൽ ശ്രദ്ധിച്ചത്.’ ഹസീന പറയുന്നു.നല്ലൊരു മോഡൽ എന്ന പേരും ഹസീനയ്ക്കുണ്ട്.നിരവധി പരസ്യചിത്രങ്ങളിൽ തിളങ്ങിയ ഹസീന ഇപ്പോൾ തമിഴ്, മലയാളം സിനിമകളിൽ, അഭിനേത്രിയായി ഒരു കൈ നോക്കുകയാണ്. ഗ്ലാമർ വേഷങ്ങളോട് ഒരു പ്രത്യേക താൽപര്യമുള്ള ഹസീന ഇത്തരം വേഷങ്ങളിൽ കൂടുതൽ തിളങ്ങുവെന്ന് ഉറപ്പ് തരുന്നു.പുതിയ നടികളെ തിരയുന്നവർക്ക് ഹസീന വലിയൊരു മുതൽക്കൂട്ടാവും.

നടിയായും,ഡബ്ബിംഗ് ആർട്ടിസ്റ്റായും, മോഡലായും ഒരേ സമയം തിളങ്ങുന്ന ഹസീനയ്ക്, ഇതിനോടകം, പുതിയ പല ചിത്രങ്ങളിലേക്കും അവസരങ്ങൾ ലഭിച്ചു കഴിഞ്ഞു.

  • അയ്മനം സാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button