മൊഹാലിയിലെ ശ്രീ ഗുരു ഹര്‍ക്രിഷന്‍ സാഹിബ് സൊഹാന ഐ, സൂപ്പര്‍സ്‌പെഷ്യാലിറ്റി ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആറ് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ ഒപിഡി സേവനങ്ങളും ശസ്ത്രക്രിയകളും അടച്ചുപൂട്ടി. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ സോഹാന ആശുപത്രിയിലെ 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതിയ കേസുകളില്‍, നാല് വനിതാ സ്റ്റാഫ് നഴ്സുമാരും മൊഹാലി ജില്ലയില്‍ തന്നെ ഉള്ളവരാണ്.ഇവരില്‍ 23 വയസുള്ള രണ്ട് പേരും 24, 27 വയസ് ഉള്ളവരുമാണ്. ബാക്കി അഞ്ച് പേര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി ശുദ്ധീകരിച്ചുവെന്ന് മൊഹാലി സിവില്‍ സര്‍ജന്‍ ഡോ. മഞ്ജിത് സിംഗ് പറഞ്ഞു.
അതേസമയം ജില്ലയില്‍ നിന്ന് എട്ട് പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊഹാലിയില്‍ കോവിഡ് രോഗികളുടെ എണ്ണം 456 ആയി. എട്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 160 കോവിഡ് സജീവ കേസുകള്‍ ജില്ലയിലുണ്ട്. ഇതുവരെ ഒമ്പത് മരണങ്ങളും ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പാരഡൈസ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള 40 കാരിയായ സ്ത്രീ, മൊഹാലി, ഖരാറിലെ ഗുരു തേജ് ബഹാദൂര്‍ നഗറില്‍ നിന്നുള്ള 52 കാരന്‍, ഖരാറില്‍ നിന്നുള്ള 52 കാരിയായ സ്ത്രീ. 29 കാരി, 30 വയസുള്ള പുരുഷന്‍, 27 വയസുള്ള പുരുഷന്‍, 31 വയസുള്ള സ്ത്രീ, 32 കാരന്‍ എന്നിവരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍. എല്ലാ രോഗികളെയും ബാനൂരിലെ ജിയാന്‍ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സിംഗ് പറഞ്ഞു.
Post Your Comments