ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റായ cbseresult. nic.in ല്‍ പരീക്ഷാഫലം അറിയാനാകും.
എസ്‌എംഎസ് ലഭിക്കാന്‍: റജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയയ്ക്കണം. ഫോര്‍മാറ്റ്: CBSE10 >സ്പേസ്< റോള്‍ നമ്പര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം.
Post Your Comments